മമ്മൂട്ടി അല്‍ പാച്ചീനോ, മോഹന്‍ലാല്‍ ഡി നീറോ; വിലയിരുത്തി മനോജ് വാജ്‌പേയ്
Actor Manoj Bajpayee about Mammootty and Mohanlal

മലയാളത്തിന്റെ അഭിമാന നടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിലയിരുത്തി ബോളിവുഡ് നടന്‍ മനോജ് വാജ്‌പേയ്. ഹോളിവുഡ് ഇതിഹാസ നടന്മാരായ റോബര്‍ട്ട് ഡീ നീറോയോടും അല്‍ പാച്ചിനോയോടുമാണ് മലയാള സിനിമയുടെ പ്രതിഭകളെ മനോജ് വാജ്‌പേയ് താരതമ്യപ്പെടുത്തിയത്.
മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തിന്റെ വ്യത്യസ്ത സ്‌കൂളുകളാണ്. ഡീ നീറോയെ പോലെയാണ് മോഹന്‍ലാല്‍. എത്രയൊക്കെ പരിശീലിച്ചാലും അവസാന നിമിഷം എന്തു തോന്നുന്നുവോ അതാവും ഡിനീറോ ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുക. മോഹന്‍ലാലും അതുപോലെയാണ്. ചിത്രീകരിക്കുന്നതിന് മുമ്പ് തിരക്കഥ മനസ്സിലാക്കാം. ശേഷം കഥാപാത്രമായി ജീവിക്കും. എപ്പോഴും എന്തിനും മോഹന്‍ലാല്‍ തയ്യാറായിരിക്കുമെന്നും മനോജ് വാജ്‌പേയ് വിലയിരുത്തുന്നു.
അല്‍ പാച്ചീനോയുമായാണ് മമ്മൂട്ടിയെ മനോജ് വാജ്‌പേയ് താരതമ്യപ്പെടുത്തിയത്. അല്‍ പാച്ചീനോ കഥാപാത്രത്തെ പഠിച്ച്, പരിശീലിച്ചാണ് അഭിനയിക്കുന്നത്. മമ്മൂട്ടി അതുപോലെയാണ്. യഥാര്‍ത്ഥ ക്രാഫ്റ്റമാനാണ് അദ്ദേഹം. ഭ്രമയുഗം എന്ന ചിത്രം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ അത്തരം ക്രാഫ്റ്റ് ഇല്ലെങ്കില്‍ സാധിക്കില്ലെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് വാജ്‌പേയ് പറഞ്ഞു.
