ബ്ലെസിയുടെ മകന്റെ വിവാഹ വേദിയിൽ ഓർമ്മകൾ പങ്കുവെച്ച് മോഹൻലാൽ.

ബ്ലെസ്സിയുടെ മകന്‍ എന്ന് പറഞ്ഞാല്‍, ആ ഫാമിലിക്ക് എന്‍റെ ഹൃദയത്തില്‍ അത്രത്തോളം സ്ഥാനമുണ്ട്.

സംവിധായകൻ ബ്ലെസിയുടെ മകന്‍ അദിത് വിവാഹിതനായത് ഇന്നലെ ആയിരുന്നു. . മോഹന്‍ലാല്‍, മീര ജാസ്മിന്‍, എം ജി ശ്രീകുമാര്‍, ദിലീപ്, വിനയന്‍, ജോണി ആന്‍റണി എന്നിങ്ങനെ സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത് . തനിക്ക് ഏറ്റവും ഹൃദയബന്ധമുള്ള സംവിധായകന്‍റെ മകന്‍റെ വിവാഹവേദിയില്‍ സംസാരിക്കവെ തങ്ങൾക്കിടയിലുള്ള സൗഹൃദത്തെ പറ്റിയുള്ള ഓർമ്മകളും വേദിയിൽ മോഹൻലാൽ പങ്കുവെച്ചു. . "പത്മരാജന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന കാലം മുതല്‍ താന്‍ കാണുന്ന ബ്ലെസി പിന്നീട് തനിക്ക് കരിയറിലെ മൂന്ന് മികച്ച സിനിമകള്‍ നല്‍കിയ കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിച്ചു.എന്‍റെ മകന്‍റെ കല്യാണം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്. ബ്ലെസിയുടെ ആദ്യത്തെ സിനിമ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള ബന്ധമാണ്. എന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ്. അദ്ദേഹത്തിന്‍റെ മകന്‍ എന്ന് പറഞ്ഞാല്‍, ആ ഫാമിലിക്ക് എന്‍റെ ഹൃദയത്തില്‍ അത്രത്തോളം സ്ഥാനമുണ്ട്. എന്നെ വിളിച്ചതില്‍ സന്തോഷം. എനിക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷം. നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം”, മോഹന്‍ലാല്‍ പറഞ്ഞു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story