ഇപ്പോഴും കുട്ടിത്തം മാറാത്ത കുട്ടി! വി കെ ശ്രീരാമന്റെ മടിയിലിരിക്കുന്ന സൂപ്പര്‍ താരം ആരാണ്?

Actor V K Sreeramn's viral social media post


മമ്മൂട്ടിയുമായും കുടുംബവുമായും ഏറെ അടുപ്പമുള്ള നടനാണ് വി കെ ശ്രീരാമന്‍. വി കെ ശ്രീരാമന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു പഴയ ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയില്‍ അദ്ദേഹത്തോടൊപ്പം ഒരു സുന്ദരന്‍ ചെക്കനുമുണ്ട്!

'എന്റെ കൈ ചുറ്റിയ ഈ കുട്ടി വളര്‍ന്നു പിന്നെ ഒരു വലിയ നടനായി. പക്ഷേ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നാ മനസ്സ്' ഫോട്ടോക്കൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്.

ആരാണ് ഈ കുട്ടി? സൂക്ഷിച്ചു നോക്കിയാല്‍ കുട്ടിയെ മനസ്സിലാവും. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ശ്രീരാമന്റെ മടിയിലിരിക്കുന്ന കുട്ടി. നിരവധി പേരാണ് സോഷ്യല്‍ മീഡിയ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.

Related Articles
Next Story