ജന്മദിനത്തില്‍ തന്നെ നിങ്ങളൊരു അച്ഛനാകുന്നു! സന്തോഷം പങ്കുവച്ച് ദുര്‍ഗ്ഗ കൃഷ്ണ

Actress Durga Krishna give birth to baby girl



നടി ദുര്‍ഗ്ഗ കൃഷ്ണ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞു ജനിച്ചത്. സന്തോഷ വാര്‍ത്ത പങ്കുവച്ചത് ദുര്‍ഗ്ഗ കൃഷ്ണ തന്നെയാണ്.

ദുര്‍ഗ്ഗ കൃഷ്ണയുടെ കുറിപ്പ്:

എന്റെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അധ്യായത്തിലേക്ക് കടക്കുന്നു. ഇക്കൊല്ലം നിങ്ങളുടെ പിറന്നാള്‍ എക്‌സ്ട്രാ സ്‌പെഷലാണ്. കാരണം നിങ്ങളുടെ പിറന്നാള്‍ ദിനത്തിനൊപ്പം നമ്മുടെ കുഞ്ഞ് നിങ്ങളെ കാണാന്‍ തീരുമാനിച്ച ദിവസം കൂടിയാണ്. ജന്മദിനത്തില്‍ നിങ്ങളൊരു അച്ഛനാകുന്നു. എനിക്ക് ഏറെ സന്തോഷം തരുന്ന. എന്റെ യാത്രയിലെ ഓരോ നിമിഷത്തിലും നിങ്ങള്‍ എന്റെ ശക്തിയായിരുന്നു. ജീവിതം നമുക്ക് നല്‍കുന്ന ഏറ്റവും മികച്ച സമ്മാനമാണിത്. ജന്മദിനാശംസകള്‍...



2021 ഏപ്രിലിലായിരുന്നു ദുര്‍ഗ്ഗാ കൃഷ്ണ വിവാഹിതയായത്. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുനാണ് ദുര്‍ഗ്ഗയുടെ ജീവിതപങ്കാളി.

Related Articles
Next Story