അയാള്‍ എന്റെ വയറ്റില്‍ ചവിട്ടി, തല തറയില്‍ ഇടിച്ചു, കക്ഷത്തും തുടകളിലും കടിച്ചു!

Actress Jaseela Parveen's allegations against ex-partner


അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ജസീല പര്‍വീണ്‍. മുന്‍ പങ്കാളി ഡോണ്‍ തോമസ് വിതയത്തിലിന്റെ ക്രൂരതയാണ് ജസീല പങ്കുവച്ചത്. ക്രൂരമായ മര്‍ദ്ദനത്തില്‍ മുറിവേറ്റ ചുണ്ടുകളുടെ ചിത്രവും ജസീല പങ്കുവച്ചിട്ടുണ്ട്.

ജസീലയുടെ കുറിപ്പില്‍ നിന്ന്:

എനിക്ക് സംഭവിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. സഹതാപത്തിന് വേണ്ടിയല്ല, നിങ്ങളുടെ പിന്തുണയ്ക്കും ഉപദേശങ്ങള്‍ക്കുമായിട്ടാണ് ഇത് പങ്കുവയ്ക്കുന്നത്.

പുതുവത്സര രാത്രിയില്‍, എന്റെ അന്നത്തെ പങ്കാളി ഡാണ്‍ തോമസ് വിതയത്തിലുമായി വഴക്കുണ്ടായി. അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും കുറിച്ചായിയിരുന്നു വഴക്ക്. വഴക്കിനിടയില്‍ വയറ്റില്‍ ചവിട്ടുകയും മുഖത്ത് ഇടിക്കുകയും ചെയ്തു. തല പിടിച്ച് തറയില്‍ ഇടിച്ചു. വലിച്ചിഴച്ചു. എന്റെ കക്ഷത്തും തുടകളിലും കടിച്ചു. ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു. അടികൊണ്ട എന്റെ മേല്‍ചുണ്ട് കീറി.

എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അയാള്‍ തയ്യാറായില്ല. പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചു. പിന്നീട്, ആശുപത്രിയില്‍ കൊണ്ടുപോയി. കോണിപ്പടിയില്‍ നിന്ന് വീണതാണെന്നാണ് ഡോക്ടര്‍മാരോട് കള്ളം പറഞ്ഞത്. എന്നെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ അഡ്മിറ്റ് ചെയ്തു. ഞാന്‍ പിന്നീട് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി.

അതിനുശേഷവും അയാള്‍ എന്നെ ഉപദ്രവിച്ചു. തകര്‍ന്നുപോയ ഞാന്‍ ഓണ്‍ലൈനായി പൊലീസിന് പരാതി നല്‍കി. മറുപടി ലഭിച്ചില്ല. ജനുവരി 14 ന്, നേരിട്ട് പരാതി നല്‍കി. അപ്പോഴും നടപടിയുണ്ടായില്ല. അതിനിടെ, അയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചു. അതിനു ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

ഇപ്പോള്‍ കേസ് മനഃപൂര്‍വം വൈകിപ്പിക്കുകയാണ്. വക്കീലിനെ വയ്ക്കാന്‍ സാമ്പത്തികമില്ല. ഞാന്‍ ഒറ്റയ്ക്കാണ് കോടതിയില്‍ ഹാജരാകുന്നത്.

മാസങ്ങളോളം എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായി തകര്‍ന്നു. സത്യം പുറത്തുവരണം. കേസ് ഞാന്‍ തന്നെ വാദിക്കാനും പ്രതിരോധിക്കാനും തയാറാണ്. എനിക്ക് നീതി മാത്രം മതി.

ഇത്രയും കാലം ഞാന്‍ ഒന്നും പുറത്തുപറയാതെ സഹിച്ചു. ഇപ്പോള്‍ സത്യം വിളിച്ചുപറയാനും ഈ ലോകത്തെ അറിയിക്കാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ ശബ്ദത്തിന് മൂല്യമുണ്ട്. ഞാന്‍ പോരാടുകയാണ്. ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ എനിക്ക് നിങ്ങളുടെയെല്ലാം പിന്തുണ ആവശ്യമാണ്-ജസീല പറയുന്നു

Related Articles
Next Story