അതൊന്നും ഞാനല്ല, എന്റെ അറിവോ സമ്മതമോ ഇല്ല; മുന്നറിയിപ്പുമായി സംയുക്ത വര്‍മ

Actress Samyuktha Varma's social media post


വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നടി സംയുക്ത വര്‍മ, ബിജു മേനോന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സംയുക്ത വീഡിയോ പങ്കുവച്ചത്. ഫേസ്ബുക്കില്‍ സംയുക്ത വര്‍മ എന്ന പേരിലുള്ള അക്കൗണ്ടുകളെല്ലാം വ്യാജമാണെന്ന് താരം പറഞ്ഞു. ബ്ലൂ ടിക്ക് ഉള്ള ഇന്‍സ്റ്റഗ്രാം അക്കാണ്ട് മാത്രമാണ് ഉപയോഗിക്കുന്നതെന്നും സംയുക്ത പറഞ്ഞു.

ഒരു പ്രധാനപ്പെട്ട വിവരം പറയാനാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. സംയുക്ത വര്‍മ എന്ന പേരില്‍ ബ്ലൂടിക്കോട് കൂടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാന്‍ ഹാന്‍ഡില്‍ ചെയ്യുന്നത്. അല്ലാതെ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും ഞാന്‍ ആക്ടീവല്ല. സംയുക്ത വര്‍മ എന്ന പേരില്‍ ഫേസ്ബുക്കില്‍ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഒരുപാട് പേര്‍ ഞാനാണെന്ന് തെറ്റിദ്ധരിച്ച് പേഴ്‌സണല്‍ മെസേജുകള്‍ അയക്കുന്നുണ്ട്, ഫോളോ ചെയ്യുന്നുണ്ട്. ഇന്നത്തെ കാലഘട്ടം ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്ന കാലഘട്ടമാണ്. എല്ലാവരും ശ്രദ്ധിച്ചിരിക്കണം-സംയുക്ത വര്‍മ പറയുന്നു.

Related Articles
Next Story