Begin typing your search above and press return to search.
ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോസ്
ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്നും ആമസോൺ വ്യകതമാകുന്നുണ്ട്. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം തിയേറ്ററിൽ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററിൽ കാണാൻ ആകും. ഇന്ത്യയിൽ മാത്രമാകും ചിത്രം റിലീസിന് എത്തുന്നത്. സിനിമയുടെ മൂന്നാം ഭാഗത്തിന് മുൻപ് ചിത്രം തിയേറ്ററിൽ എത്തുന്നതിന്റെ സന്തോഷവും ആരാധകർക്കുണ്ട്
Next Story
