Begin typing your search above and press return to search.
ശാന്ത ആന്റി അമ്മയുടെ കൈ വിടാതെ പിടിച്ചിരുന്നു, ഇറങ്ങുന്നു എന്നു പറഞ്ഞപ്പോള്‍ വിഷമമായി, കരഞ്ഞു
Anantha Padmanabhan pays tribute to Mohanlal's mother

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയും പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ച് മകന്‍ അനന്തപത്മനാഭന്‍. അവസാനമായി ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അനന്തപത്മനാഭന്റെ വൈകാരികമായ കുറിപ്പ്.
അനന്തപത്മനാഭന്റെ ഫേസ്ബുക്ക് കുറിപ്പ്:
1979 ലാണ് അമ്മ ആദ്യം കാണുന്നത്. ജഗതി യിലെ ഉണ്ണി വല്യച്ഛന്റെ വീട്ടില്‍ വെച്ച്. സിനിമക്കു മുന്നേയുള്ള ഗാഢ സ്‌നേഹം. അവര്‍ തമ്മില്‍ അര നൂറ്റാണ്ടിന്റെ സൗഹൃദം. ലാലേട്ടനെ പിന്നെയാണ് അറിയുന്നത്.
കഴിഞ്ഞ മേയില്‍ ശാന്ത ആന്റിയെ കണ്ടപ്പോള്‍ എടുത്ത ചിത്രം. അമ്മയുടെ കൈ വിടാതെ പിടിച്ചിരുന്നു. ഇറങ്ങുന്നു എന്നു പറഞ്ഞപ്പോള്‍ വിഷമം ആയി. കരഞ്ഞു.
മനസ്സില്‍ നിന്നും മായാത്തവര്‍ക്ക് വിടപറയലുകള്‍ വേണ്ടല്ലോ!
Next Story
