രണ്ട് കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍... ജൂറിയെ വിമര്‍ശിച്ച് ദേവനന്ദ
Devananda flays kerala state film awards

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവാദം കൊഴുക്കുന്നു. കുട്ടികളുടെ സിനിമയ്‌ക്കോ ബാലതാരങ്ങള്‍ക്കോ അവാര്‍ഡ് നല്‍കിയിരുന്നില്ല. മികച്ച കുട്ടികളുടെ സിനിമ നിര്‍മിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ലെന്നാണ് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് പറഞ്ഞത്.
അടുത്ത തവണയെങ്കിലും കുട്ടികള്‍ക്കായി നല്ലൊരു സിനിമ എടുക്കണമെന്നും പ്രകാശ് രാജ് ചലച്ചിത്ര പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. മുതിര്‍ന്നവരും യുവാക്കളും മാത്രമല്ല, കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണ്. കുട്ടികള്‍ എന്താണ് ചിന്തിക്കുന്നതെന്നും മനസ്സിലാക്കുന്നതെന്നും അവരുടെ ലോകമെന്താണെന്നുമുള്ള കാഴ്ചപ്പാട് സിനിമയില്‍ വരണമെന്നും പ്രകാശ് രാജ് പറഞ്ഞു.
ജൂറിയുടെ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു. ജൂറിക്കെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദയും എത്തി. കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ടാണെന്നു പറയരുതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ദേവനന്ദ പറയുന്നു.
നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത.്
കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്. നി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്.
സ്താനാര്‍ത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്‌സും, ARM അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ,
കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷം ഉണ്ട്
എല്ലാ മാധ്യമങ്ങളും, സിനിമ പ്രവര്‍ത്തകരും, പൊതു ജനങ്ങളും ഇതും ചര്‍ച്ച ചെയ്യണം, അവകാശങ്ങള്‍ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്, മാറ്റങ്ങള്‍ക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണം-ദേവനന്ദ പറഞ്ഞു.
