ദംഗലിനെയും ജവാനെയും മലര്‍ത്തിയടിക്കുമോ? ധുരന്ദര്‍ കുതിക്കുന്നു
Dhurandhar movie collection update

പരാജയചിത്രങ്ങളില്‍ നിന്ന് ബോളിവുഡിന് ശാപമോക്ഷം. രണ്‍വീര്‍ സിംഗ് ചിത്രം ദുരന്ദറിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ബോളിവുഡ് ചിത്രം 1000 കോടി ക്ലബില്‍ ഇടംപിടിച്ചത്. 1100 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. മുന്നില്‍ ആമിര്‍ ഖാന്‍ ചിത്രം ദംഗലും ഷാരൂഖ് ഖാന്‍ ചിത്രം ജവാനും മാത്രമാണ്. 2000 കോടിയിലധികമാണ് ആമിര്‍ ചിത്രത്തിന്റെ കളക്ഷന്‍. ഷാരൂഖിന്റെ ജവാന്‍ നേടിയത് 1500 കോടിയോളമാണ്. മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ധുരന്ദര്‍. ഈ ആഴ്ചയോടെ ചിത്രം ജവാന്റെ കളക്ഷന്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യ ധര്‍ ആണ് ധുരന്ദര്‍ ഒരുക്കിയത്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. രണ്‍വീര്‍ സിംഗിനൊപ്പം സാറാ അര്‍ജുന്‍, അര്‍ജുന്‍ രാംപാല്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് എന്നിവരും അഭിനയിക്കുന്നു. മൂന്നു മണിക്കൂര്‍ 34 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ബജറ്റ് 280 കോടി രൂപയാണ്.
