ജഗന്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന D152 ആരംഭിച്ചു
ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പില്‍ വ്യത്യസ്ത പ്രാംയെത്തിലൂടെ ത്രില്ലര്‍ മൂഡിലുള്ള D152ന്റെ രചന വിബിന്‍ ബാലചന്ദ്രന്‍ നിര്‍വഹിക്കുന്നു.

ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം D 152 ന്റെ പൂജാ ചടങ്ങുകള്‍ ഇന്ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്നു. ഉര്‍വശി തീയേറ്റേഴ്‌സും കാക സ്റ്റോറിസും ചേര്‍ന്ന് നിര്‍മ്മിച്ച് ഉര്‍വശി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന D152 ന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പില്‍ വ്യത്യസ്ത പ്രാംയെത്തിലൂടെ ത്രില്ലര്‍ മൂഡിലുള്ള D152ന്റെ രചന വിബിന്‍ ബാലചന്ദ്രന്‍ നിര്‍വഹിക്കുന്നു. സന്ധീപ് സേനന്‍, ആലക്‌സ് ഇ. കുര്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍: സംഗീത് സേനന്‍, നിമിത ഫ്രാന്‍സിസ് എം എന്നിവരാണ്.
D 152 ന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രഘു സുഭാഷ് ചന്ദ്രന്‍,
പ്രോജക്റ്റ് ഡിസൈനര്‍: മനു ആലുക്കല്‍, മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: മുജീബ് മജീദ്, എഡിറ്റര്‍: സൂരജ് ഇ.എസ്,
പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്‍,മേക്കപ്പ് : റോണക്‌സ് സേവ്യര്‍,
വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നോബിള്‍ ഏറ്റുമാനൂര്‍,ആര്‍ട്ട് ഡയറക്റ്റര്‍ : സുനില്‍ ലാവണ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ : സൈമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുകേഷ് വിഷ്ണു, സ്റ്റില്‍സ് : വിഗ്നേഷ് പ്രദീപ് ,പ്രൊഡക്ഷന്‍ എക്‌സികുട്ടിവ് : ബെര്‍ണാഡ് തോമസ്,ഡിസൈന്‍സ് : യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
