അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കമല്‍; ദിലീപ് വിഷയത്തില്‍ പ്രതികരിക്കുന്നില്ല

Director Kamal about actress attack case verdict


നടിയെ ആക്രമിച്ച കേസില്‍ നീതി നടപ്പായിട്ടില്ലെന്ന് സംവിധായകന്‍ കമല്‍. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും കമല്‍ പറഞ്ഞു. കേസില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഒന്നാം പ്രതിക്കെങ്കിലും ജീവപര്യന്തം കിട്ടുമെന്നു കരുതി. പരമാവധി ശിക്ഷ ആര്‍ക്കും ലഭിച്ചില്ലെന്നും കമല്‍ വ്യക്തമാക്കി.

നീതി കിട്ടിയില്ലെന്ന് അതിജീവിത വിശ്വസിക്കുന്നിടത്തോളം നീതി നടപ്പിലായിട്ടില്ല എന്നു കരുതേണ്ടി വരും. ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ കമല്‍ പ്രതികരിച്ചില്ല. ആ വിഷയത്തില്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കമല്‍ പറഞ്ഞു.


Related Articles
Next Story