ഇരയല്ല, അതിജീവിതയല്ല, വെറുമൊരു മനുഷ്യന്‍ മാത്രം, എന്നെ ജീവിക്കാന്‍ അനുവദിക്കൂ, വൈകാരികമായ കുറിപ്പ്

Emotional social media post of actress assault case victim

വൈകാരികമായ കുറിപ്പുമായി വീണ്ടും അതിജീവിതയായ നടി. അക്രമം നടന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയതാണ് തെറ്റ്. സംഭവിച്ചതെല്ലാം വിധിയാണെന്നു സമാധാനിച്ച് ആരോടും ഒന്നും പറയാതെ, മിണ്ടാതെ ഇരിക്കാമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്തുവരുമ്പോള്‍ ആത്മഹത്യ ചെയ്യണമായിരുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത പറയുന്നു. കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ നടിയുടെ പേര് വെളിപ്പെടുത്തി കൊണ്ട് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പ്രതികരണമായാണ് അതിജീവിതയുടെ കുറിപ്പ്.

നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത് അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വിഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വര്‍ഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പെ ഒരു വിഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ ഇരയല്ല, അതിജീവിതയല്ല, വെറുമൊരു മനുഷ്യന്‍ മാത്രം എന്നെ ജീവിക്കാന്‍ അനുവദിക്കൂ.

Related Articles
Next Story