കോമഡിക്കും ഇമോഷൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാണ് വാഴ 2
ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ.

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം ഇന്ന് പുറത്തിറങ്ങുകയാണ്. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് മാത്രം ചിത്രം 1.88 കോടിയാണ് അഡ്വാൻസ് സെയിലിലൂടെ നേടിയത്. കർണാടകയിൽ നിന്ന് 13 ലക്ഷവും തമിഴ്നാട്ടിൽ നിന്ന് 3.50 ലക്ഷവും തെലുങ്കിൽ നിന്ന് 1.50 ലക്ഷവും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് രണ്ട് ലക്ഷവുമാണ് വാഴ 2 വിന്റെ അഡ്വാൻസ് സെയിൽ നേട്ടം. ഓവർസീസിൽ നിന്ന് 56.85 ലക്ഷം ആണ് സിനിമ നേടിയത്. ഇതോടെ സിനിമയുടെ ആഗോള അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ 2.65 കോടിയായി. ഒരു പുതുമുഖ സംവിധായകന്റെയും നായകന്മാരുടെയും സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാൻസ് ബുക്കിംഗ് ആണിത്. ആദ്യ ഭാഗം പോലെ തന്നെ കോമഡിക്കും ഇമോഷൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
