കത്തനാര്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസര്‍ ട്രെയ്ലര്‍ പുറത്ത്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'കത്തനാര്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസര്‍ ട്രെയ്ലര്‍ പുറത്ത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആര്‍ രാമാനന്ദ്, റോജിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. മലയാള സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ടീസര്‍ ട്രെയ്ലര്‍ നല്‍കുന്നത്.


ഇന്ദ്രന്‍സ് നായകനായ, ദേശീയ പുരസ്‌കാരം നേടിയ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍. 'ഹോം' പുറത്ത് വന്ന് അഞ്ച് വര്‍ഷത്തിന് ശേഷം അതേ ക്രിയേറ്റീവ് ടീം തന്നെ ഒന്നിച്ച ഈ ചിത്രത്തില്‍, അവരുടെ 5 വര്‍ഷത്തെ പരിശ്രമത്തിന്റെ എല്ലാ മികവും കാണാന്‍ സാധിക്കുന്നുണ്ട്. ഇതിന് മുന്‍പ് സിനിമയുടെയും സീരിയലിലൂടെമൊക്കെ കടമറ്റത്തു കത്തനാര്‍ എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടതും കണ്ടതുമായ കഥകളില്‍ നിന്ന് വ്യത്യസ്തമായി, ഈ കഥാപാത്രത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചു കൊണ്ട്, ഒരു പുതിയ ആഖ്യാന ശൈലിയിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. നമ്മള്‍ കണ്ടു ശീലിച്ച ഒരു പീരീഡ് ഫാന്റസി ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ദൃശ്യ ഭാഷയില്‍ ഒരുക്കിയ ചിത്രം, ഒന്‍പതാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് പറയുന്നത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story