ഞാന്‍ അപ്പാപ്പനോട് ചോദിച്ചു, വേറെ നല്ല പേരുകളൊന്നും കിട്ടിയില്ലേ? മുതിര്‍ന്നപ്പോഴാണ് പേരിന്റെ പവര്‍ മനസ്സിലായത്!
Junior Innocent about his grandfather

അതുല്യ നടന്‍ ഇന്നസെന്റിന്റെ ചെറുമകന്‍ ജൂനിയര്‍ ഇന്നസെന്റ് സിനിമയില്‍ സജീവമാകുന്നു. പേരക്കുട്ടികള്‍ സിനിമയില്‍ വരണമെന്ന് ഇന്നസെന്റ് ഏറെ ആഗ്രഹിച്ചിരുന്നു. അപ്പാപ്പന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജൂനിയര്‍ ഇന്നസെന്റ്. എന്നാല്‍, അത് കാണാന്‍ അപ്പാപ്പന്‍ ഇല്ലാതെ പോയെന്ന സങ്കടവും ജൂനിയര്‍ പങ്കുവയ്ക്കുന്നു. സ്വര്‍ഗ്ഗത്തിലിരുന്ന് എല്ലാം അപ്പാപ്പന്‍ കാണുന്നുണ്ടാവുമെന്നും മാതൃഭൂമി വാരാന്തപ്പതിപ്പിലെ അഭിമുഖത്തില്‍ ജൂനിയര്‍ പറയുന്നു.
തനിക്ക് ഇന്നസെന്റെന്നു പേരിട്ടത് അപ്പാപ്പനാണെന്നും ജൂനിയര്‍ ഇന്നസെന്റ് പറയുന്നു. വേറെ നല്ല പേരുകളൊന്നും കിട്ടിയില്ലേയെന്ന് അപ്പാപ്പനോട് ചോദിക്കുമായിരുന്നു. പക്ഷേ, മുതിര്‍ന്നപ്പോഴാണ് ആ പേരിന്റെ പവര്‍ മനസ്സിലായതെന്നും ജൂനിയര്‍ ഇന്നസെന്റ് പറയുന്നു.
കെ എം ഏലിയാസ് സംവിധാനം ചെയ്യുന്ന ഹായ് ഗായ്‌സ് എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ ഇന്നസെന്റിന്റെ അരങ്ങേറ്റം. അമീര്‍ പള്ളക്കില്‍ സംവിധാനം ചെയ്യുന്ന പ്രേം പാറ്റ എന്ന സിനിമയിലും ജൂനിയര്‍ അഭിനയിക്കുന്നു.
