സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കവര്

മാർച്ച് ഏഴിന് പുറത്തിറങ്ങിയ ഈ ഡോക്യൂമെന്ററി ഇതിനോടകം ഒന്നരലക്ഷം കാഴ്ചക്കാരെ നേടി

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കവര് എന്ന ഡോക്യൂമെന്ററി. കവര് എന്ന പ്രതിഭാസത്തെക്കുറിച്ചും കുമ്പളങ്ങിയിലെ സാധാരണക്കാരുടെ ജീവിതത്തെയും അവരുടെ ദുരിതങ്ങളെയും വരച്ചുകാട്ടുന്ന ഡോക്യൂമെന്ററി ഒരുക്കിയിരിക്കുന്നത് അഖിൽ ദേവൻ ആണ്. മാർച്ച് ഏഴിന് പുറത്തിറങ്ങിയ ഈ ഡോക്യൂമെന്ററി ഇതിനോടകം ഒന്നരലക്ഷം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആണ് കവര് അവതരിപ്പിച്ചിരിക്കുന്നത്. പ്രേമലു, ജോജി തുടങ്ങിയ ഹിറ്റ് സിനിമകൾ ഒരുക്കിയ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് കവര് പുറത്തിറങ്ങിയത്. ഇതോടകം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പൂച്ച കവരിനെ തേടി ഒരുപാട് പുരസ്കാരങ്ങളും എത്തിയിരുന്നു. പാൻ ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 2 ലെ മികച്ച എഡിറ്റർക്കുള്ള അവാർഡ്, IEFFK - സ്വതന്ത്ര & പരീക്ഷണാത്മക ചലച്ചിത്രമേള, NDSF - ദേശീയ ഡോക്യുമെന്ററി & ഹ്രസ്വചിത്രമേള, PIFF - പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള, ദൃശ്യം - തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല എന്നിവയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story