എംടിയുടെ സ്വപ്‌നം സഫലമാകും, രണ്ടാമൂഴം അടുത്ത വര്‍ഷം സിനിമയാകും, നായകന്‍?

M T Vasudevn Nair's Randamoozham movie update


മലയാളത്തിന്റെ അതുല്യ കഥാകാരന്‍ എംടിയുടെ സ്വപ്‌നം, രണ്ടാമൂഴം അടുത്ത വര്‍ഷം സിനിമയാകും. മകള്‍ അശ്വതിയാണ് ഇക്കാര്യം പറഞ്ഞത്. വലിയ താരനിരയില്‍ ചിത്രം ഒരുക്കും. വലിയ സിനിമയാണ്. വൈകാതെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്നും അശ്വതി ഒരു മലയാളം മാധ്യമത്തോട് പറഞ്ഞു.

മഹാഭാരതത്തിലെ ഭീമനെ നായകസ്ഥാനത്ത് അവതരിപ്പിക്കുന്ന എംടിയുടെ വിഖ്യാത നോവലാണ് രണ്ടാമൂഴം. തിരക്കഥ പൂര്‍ത്തിയാക്കിയെങ്കിലും ചിത്രം യഥാര്‍ത്ഥ്യമായില്ല. വടക്കന്‍വീര ഗാഥ, വൈശാലി, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളുടെ ജോണറിലുള്ള രണ്ടാമൂഴം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രണ്ടാമൂഴത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് ആരാവും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Related Articles
Next Story