മേക്കിങ്ങിലും പ്രേമയത്തിലും മാത്രമല്ല കളക്ഷനിലും വെന്നിക്കൊടി പാറിക്കുന്ന മലയാള സിനിമ
കോടി ക്ലബ്ബ് സിനിമകൾ എന്നത് മലയാള സിനിമയ്ക്ക് ഏറെ വിദൂരമായിരുന്നു

ഒരു കാലത്ത് കോടി ക്ലബ്ബ് സിനിമകൾ എന്നത് മലയാള സിനിമയ്ക്ക് ഏറെ വിദൂരമായിരുന്നു. എന്നാൽ 2026 ആകുമ്പോഴേക്കും ആ കഥ മാറി. മേക്കിങ്ങിലും പ്രേമയത്തിലും മാത്രമല്ല കളക്ഷനിലും വെന്നിക്കൊടി പാറിക്കുന്ന മലയാള സിനിമയെ പുകഴ്ത്തി അങ്ങ് ബോളിവുഡിൽ നിന്നും ആളുകൾ എത്തി. 300 കോടി ക്ലബ്ബ് സിനിമ അടക്കം മലയാളത്തിന് ഇതിനകം ലഭിച്ചു കഴിഞ്ഞു. ആട് 3 എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ഇപ്പോഴിതാ പതിനാലാമത്തെ 100 കോടി സിനിമയും മോളിവുഡിന് ലഭിച്ചിരിക്കുകയാണ്. തതവസരത്തിൽ ഇതുവരെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമകളും നടന്മാരും വർഷവും ഏതൊക്കെ എന്ന് നോക്കാം.സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് 100 കോടി ക്ലബ്ബ് സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ഇതിൽ ഒന്നാമത് മോഹൻലാൽ ചിത്രം പുലിമുരുകൻ ആണ്. 2016ൽ റിലീസ് ചെയ്ത ഈ സിനിമയിലൂടെയാണ് മലയാളത്തിന് ആദ്യത്തെ 100 കോടി ക്ലബ്ബ് സ്വന്തമാകുന്നത്. ആദ്യ സിനിമ മാത്രമല്ല എണ്ണത്തിലും മോഹൻലാൽ ആണ് മുന്നിൽ. നാല് സിനിമകളാണ് താരത്തിന്റേതായി 100 കോടി ക്ലബ്ബിലുള്ളത്.
