ഹൊററും പിന്നെ കോമഡിയും! ഗണപതി, സാഗര്‍ സൂര്യ ചിത്രം പ്രകമ്പനം ടീസര്‍

Malayalam movie Prakambanam teaser

ഗണപതിയും സാഗര്‍ സൂര്യയും നായകന്മാരാകുന്ന പുതിയ ചിത്രം 'പ്രകമ്പന'ത്തിന്റെ ടീസര്‍ പുറത്തിറക്കി. നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ഒരുമിച്ചാണ് 'പ്രകമ്പനം' പുറത്തിറക്കുന്നത്. കംപ്ലീറ്റ് ഹൊറര്‍ കോമഡി എന്റര്‍ടൈനര്‍ ആണ് എന്ന് തോന്നിപ്പിക്കുന്ന ടീസറാണ് പുറത്തിറക്കിയത്. ഈ വര്‍ഷം ആദ്യം തന്നെ റിലീസ് ഉണ്ടാകും.

'നദികളില്‍ സുന്ദരി' എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാര്‍ത്തികേയന്‍ എസ്, സുധീഷ്.എന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്‌സ് വിവേക് വിശ്വം ഐ. എം, പി. മോന്‍സി, റിജോഷ്, ദിലോര്‍, ബ്ലെസ്സി.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അഭിജിത്ത് സുരേഷ്.

ചിത്രത്തിന്റെ കഥയും സംവിധായകന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍.

ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ ഒരു മെന്‍സ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ ഗണപതിയേയും സാഗര്‍ സൂര്യയെയും കൂടാതെ അമീന്‍, കലാഭവന്‍ നവാസ്, രാജേഷ് മാധവന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ശീതള്‍ ജോസഫ് ആണ് നായിക.

ചിത്രത്തിന്റെ സംഗീതം ബിബിന്‍ അശോക്. പശ്ചാത്തല സംഗീതം ശങ്കര്‍ ശര്‍മ്മ. വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ഛായഗ്രഹണം - ആല്‍ബി ആന്റണി. എഡിറ്റര്‍- സൂരജ് ഇ.എസ്. ആര്‍ട്ട് ഡയറക്ടര്‍- സുഭാഷ് കരുണ്‍. ലിറിക്‌സ്- വിനായക് ശശികുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അംബ്രൂ വര്‍ഗീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍. ലൈന്‍ പ്രൊഡ്യൂസര്‍-അനന്ദനാരായണ്‍. പ്രൊഡക്ഷന്‍ മാനേജേഴ്‌സ്-ശശി പൊതുവാള്‍, കമലാക്ഷന്‍. സൗണ്ട് ഡിസൈന്‍-കിഷന്‍ മോഹന്‍ (സപ്ത). ഫൈനല്‍ മിക്‌സ് -എം ആര്‍ രാജകൃഷ്ണന്‍. ഡി ഐ-രമേശ് സി.പി. വി എഫ് എക്‌സ്-മെറാക്കി. വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ്- ജയന്‍ പൂങ്കുളം. പി.ആര്‍.ഓ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ -യെല്ലോ ടൂത്ത്.സ്റ്റില്‍സ് ഷാഫി ഷക്കീര്‍,ഷിബി ശിവദാസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Related Articles
Next Story