"പൃഥ്വിരാജിനെ ഇല്ലാതാക്കാന്‍ ശ്രമം; പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെ"

Mallika Sukumaran about cyber attack against prithviraj

പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. പൃഥ്വിരാജിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മല്ലിക തുറന്നടിച്ചു. സിനിമയിലുളളവര്‍ തന്നെയാണ് ഇതിനു പിന്നിലെന്നും അവര്‍ പറഞ്ഞു.

മല്ലിക സുകുമാരന്റെ വാക്കുകള്‍:

പൃഥ്വിരാജ് എന്ന നടനെ ഇല്ലാതാക്കാനാണ് ശ്രമം. സിനിമയിലുള്ളവര്‍ തന്നെയാണ് ഇതിന് ശ്രമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിനെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ എനിക്ക് പറയാന്‍ കഴിയുന്നിടത്തെല്ലാം ഞാന്‍ പറയും.

ആക്രമണമുണ്ടാകുമ്പോള്‍ സംഘടന കൂടെനില്‍ക്കുകയാണ് വേണ്ടത്. ആര്‍ട്ടിസ്റ്റുകളുടെ സംഘടന എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഒപ്പം ഒരുപോലെ നില്‍ക്കണം. സൈബര്‍ ആക്രമണം നടത്തിയവരുടെ ഐ.ഡി ശേഖരിച്ചിട്ടുണ്ട്-മല്ലിക പറഞ്ഞു

Related Articles
Next Story