മല്ലിക, തന്നെ പരിഹസിച്ചതിലോ തെറി വിളിച്ചതിലോ പരിഭവമില്ലെന്ന് മേജർ രവി.

മല്ലിക ചേച്ചിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. അത്രയും ഇഷ്ടമാണ് അവരോട്.-മേജർ രവി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ . കാലങ്ങളായി അഭിന ജീവിതവുമായി മുന്നോട്ട് പോകുന്ന മല്ലിക പലപ്പോഴും നടത്തുന്ന പ്രസ്താവനകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അതിലൊന്നായിരുന്നു എമ്പുരാൻ വിവാദത്തിൽ മേജർ രവിക്കെതിരെ മല്ലിക നടത്തിയ പരാമർശം. രാജ്യസ്നേഹിയായ പട്ടാളക്കാരൻ സത്യം പറയാൻ പഠിക്കണമെന്നും പാർട്ടികൾ മാറിയാൽ ആ ക്വാളിറ്റി പോകുമെന്നും മേജർ രവിയെ മല്ലിക പരിഹസിച്ചിരുന്നു. ഇപ്പോഴിതാ മല്ലിക, തന്നെ പരിഹസിച്ചതിലോ തെറി വിളിച്ചതിലോ പരിഭവമില്ലെന്ന് പറയുകയാണ് മേജർ രവി."മല്ലിക ചേച്ചി എന്നെ തെറിവിളിച്ചു. എന്തോ ആയിക്കോട്ടെ. എനിക്ക് ഒരു പ്രശ്നവും ഇല്ല. ഞാനെന്താ പറഞ്ഞേ. അതൊരു അമ്മയ്ക്ക് മകനോടുള്ള സ്നേഹമെന്നാണ്. അതുകൊണ്ട് മല്ലിക ചേച്ചിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. അത്രയും ഇഷ്ടമാണ് അവരോട്. എപ്പോൾ കണ്ടാലും കെട്ടിപിടിച്ച് കാര്യങ്ങൾ പറയുന്ന ബന്ധമാണ്. പക്ഷേ മകനോടുള്ള ഇഷ്ടത്തിൽ നമ്മൾ മൂന്നാമതൊരാളായി. ആ മല്ലിക ചേച്ചിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. അമ്മ എന്താണ്, മകൻ എന്താണ് എന്നുള്ളവത് വളരെയധികം മിസ് ചെയ്യുന്ന ആളാണ് ഞാൻ. രാജുവിനോട് ഒരു കാര്യം പറയാൻ ആ​ഗ്രഹിക്കുകയാണ്. ആ അമ്മയെ ഇടയ്ക്ക് കെട്ടിപിടിക്കാൻ മറക്കണ്ട. ഷൂട്ടിങ്ങിന് ബോംബൈയിൽ മാത്രം പോയിരുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഇടയ്ക്ക് വന്ന് കെട്ടിപിടിച്ചോ", എന്നാണ് മേജർ രവി പറഞ്ഞത്. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story