ഇര തേടി വേട്ടക്കാരന്‍? മമ്മൂട്ടി ചിത്രം കളങ്കാവല്‍ പുതിയ പോസ്റ്റര്‍

ഇര തേടി വേട്ടക്കാരന്‍? മമ്മൂട്ടി ചിത്രം കളങ്കാവല്‍ പുതിയ പോസ്റ്റര്‍


മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ പുതിയ പോസ്റ്റ് എത്തി. ചിലന്തിവലയുടെ പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേരു പോലും ഏറെ കൗതുകം ഉണര്‍ത്തുന്നതാണ്. വില്ലന്‍ ഭാവത്തോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം പോസ്റ്ററിലുള്ളത്.

ചിത്രത്തെ കുറിച്ചുള്ള വിശദാശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള സസ്പെന്‍സും തുടരുന്നു. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.


എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.




Related Articles
Next Story