മമ്മൂട്ടി– ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടില്‍ രണ്ടാമത്തെ ചിത്രം,പേര് പുറത്ത് വിട്ട് മമ്മൂട്ടി

ചിത്രത്തിന്‍റെ പോസ്റ്റര്‍ മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു

മമ്മൂട്ടി– ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടില്‍ മട്ടാഞ്ചേരി മാഫിയ എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‍ലിന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ‘ഉണ്ട’ എന്ന സിനിമയ്ക്കുശേഷമാണ് മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നത്. ഖാലിദ് അവസാനം സംവിധാന ചെയ്ത ആലപ്പുഴ ജിംഖാന ഹിറ്റായിരുന്നു.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഖാലിദും ബി. രാകേഷും ചേര്‍ന്നാണ്. നിയോഗ് കൃഷ്ണ, ഷരഫു– സുഹാസ്, തസ്റീഖ് അബ്ദുള്‍ സലാം എന്നിവരുടേതാണ് കഥ. സംഗീതം റെക്സ് വിജയനും ബിജിഎം സുഷിന്‍ ശ്യാമുമാണ്. വേഷ പകർച്ചകൾ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്മാനൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷകളെറെയാണ്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story