തഗ് ലൈഫിന് ശേഷം അടുത്ത സിനിമയുമായി മണിരത്‌നം.
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സായ് പല്ലവിയും വിജയ് സേതുപതിയുമാണ്

സംവിധായകൻ മണിരത്‌നത്തിന്റെ റൊമാന്റിക് സിനിമകൾക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തഗ് ലൈഫിന് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് മണിരത്‌നം. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന അടുത്ത മണിരത്‌നം ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സായ് പല്ലവിയും വിജയ് സേതുപതിയുമാണ്.ചിത്രം മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാന്‍ ചിത്രത്തിനായിരുന്നില്ല. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം പൂര്‍ത്തിയാക്കിയത്.
