എന്റെ ഇച്ചാക്കയ്ക്ക്... അവാര്‍ഡ് ജേതാക്കള്‍ക്ക് മോഹന്‍ലാലിന്റെ അഭിനന്ദനം


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് മോഹന്‍ലാലിന്റെ അഭിനന്ദനം. മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, സംവിധായകന്‍ ചിദംബരം, ആസിഫ് അലി ടൊവീനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ അഭിനന്ദനക്കുറിപ്പ് പങ്കുവച്ചത്.

'കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്കും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരത്തിനും പ്രത്യേക അഭിനന്ദനങ്ങള്‍.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മല്‍ ബോയ്സിനും മികച്ച പ്രകടനത്തിന് അവാര്‍ഡ് നേടിയ ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍.' മോഹന്‍ലാല്‍ കുറിച്ചു.

എട്ടാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാണ് മമ്മൂട്ടി അവാര്‍ഡിന് അര്‍ഹനായത്.

Related Articles
Next Story