മലയാളത്തിലെ രണ്ട് മുൻനിര താരങ്ങൾക്കൊപ്പം കൈകോർക്കാൻ ഒരുങ്ങുകയാണ് നാനി.

നസ്ലെൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമകൾ ആണ് നാനിയുടെ നിർമാണത്തിൽ ഒരുങ്ങുന്നത്.

മലയാളികൾക്കിടയിൽ അടക്കം ശ്രദ്ധ നേടിയ തെലുങ്ക് നടൻ ആണ് നാനി. ഈച്ച, ജേഴ്സി, സൂര്യാസ് സാറ്റർഡേ, ഹിറ്റ് 3 എന്നീ നാനി സിനിമകൾ കേരളത്തിലും ഹിറ്റാണ്. അഭിനയത്തിനൊപ്പം നിർമാതാവ് കൂടിയാണ് നാനി. നടന്റെ നിർമാണ കമ്പനിയായ വോൾ പോസ്റ്റർ സിനിമയിലൂടെ നിരവധി ഹിറ്റ് സിനിമകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്കിനൊപ്പം മലയാളത്തിലെ രണ്ട് മുൻനിര താരങ്ങൾക്കൊപ്പം കൈകോർക്കാൻ ഒരുങ്ങുകയാണ് നാനി.നസ്ലെൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമകൾ ആണ് നാനിയുടെ നിർമാണത്തിൽ ഒരുങ്ങുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ധൻഡോറ എന്ന ഹിറ്റ് ചിത്രമൊരുക്കിയ മുരളികാന്ത് ആണ് നസ്ലെൻ ചിത്രം ഒരുക്കുന്നത്. അതേസമയം, കോർട്ട് എന്ന സിനിമയിലൂടെ വമ്പൻ വിജയം സ്വന്തമാക്കിയ റാം ജഗദീഷിന്റെ ചിത്രത്തിലാണ് ദുൽഖർ നായകനാകുന്നത്. രണ്ട് സിനിമകളും വലിയ പ്രതീക്ഷയുണർത്തുന്ന പ്രോജെക്റ്റുകൾ ആണ്.

ശ്രീകാന്ത് ഓഡല ഒരുക്കുന്ന ദി പാരഡൈസ് ആണ് ഇനി പുറത്തിറങ്ങാനുള്ള നാനി ചിത്രം. ‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ദി പാരഡൈസ്. ഒരു റോ ആക്ഷൻ ചിത്രമാണ് ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സ് നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രം ആഗസ്റ്റ് 21 ന് തിയേറ്ററിൽ എത്തും. മലയാളം, തെലുങ്ക്, തമിഴ്, സ്പാനിഷ്, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും. മലയാളത്തിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം തമിഴ് രജനികാന്ത് ചിത്രം ജയിലർ 2 എന്നീ സിനിമകൾക്ക് ഒപ്പമാണ് ദി പാരഡൈസ് റിലീസിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും നാനി ചിത്രത്തിന് വലിയ ക്ലാഷ് തന്നെ നേരിടേണ്ടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിക്സ് പാക്ക് ഗെറ്റപ്പിൽ പുത്തൻ മേക്കോവറിലാണ് നാനി ചിത്രത്തിലെത്തുന്നത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story