അപ്ന ഫ്രൈഡേ ആയേഗാ... നസ്ലിന്‍ ചിത്രം മോളിവുഡ് ടൈംസിലെ ഗാനം

Naslen starrer movie Mollywood Times Apna Friday Aayega Video song

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം മോളിവുഡ് ടൈംസിലെ ആദ്യ ഗാനം എത്തി. അപ്ന ഫ്രൈഡേ ആയേഗാ... എന്ന ഗാനത്തില്‍ നസ്ലില്‍ പുതിയ ലുക്കിലും സ്റ്റൈലിലുമാണ് പ്രത്യക്ഷപ്പെടുന്നത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മാണം. നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്നു. നിരവധി താരങ്ങള്‍ കാമിയോ വേഷങ്ങളില്‍ എത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ -വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം-ജേക്‌സ് ബിജോയ്. എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്: ബോയക്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Related Articles
Next Story