ലാലും പ്രണവും പിന്നെ നിവിനും, ചിത്രം വൈറല്‍

Nivin Pauly with Mohanlal and Pranav


കഴിഞ്ഞ ദിവസം നിവിന്‍ പോളി ഒരു ചിത്രം പങ്കുവച്ചിരുന്നു. പ്രൈവറ്റ് ജെറ്റില്‍ മോഹന്‍ലാലിനും പ്രണവിനും ഒപ്പം ഇരിക്കുന്ന ചിത്രമാണത്. ആന്റണി പെരുമ്പാവൂരും ഇവര്‍ക്കൊപ്പമുണ്ട്. ചിത്രം വൈറലായി മാറിയിട്ടുണ്ട്.

ജോയോ ഹോട്ട്‌സ്റ്റാറിന്റെ സൗത്ത് അണ്‍ബൗണ്ട് പരിപാടിയില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈയില്‍ വച്ചായിരുന്നു പരിപാടി. കമല്‍ഹാസന്‍, വിജയ് സേതുപതി, നാഗാര്‍ജുന, ഉദയനിധി സ്റ്റാലിന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Related Articles
Next Story