മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ഒന്നിക്കുന്നു, ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ ഇഷ്ട കോമ്പോ ആണ് മോഹൻലാൽ-പ്രിയദർശൻ കോമ്പോ . മലയാളികൾക്ക് എക്കാലത്തും ഓർത്തിരിക്കാൻ കഴിയുന്ന തരത്തിൽ നിരവധി സിനിമകൾ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ളത് . തന്റെ കരിയറിലെ 100 -ാമത്തെ സിനിമ മോഹൻലാലിന് ഒപ്പമായിരിക്കും എന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ പ്രഖ്യാപനം നടത്തുകയാണ് അണിയറപ്രവർത്തകർ.

100 -ാമത്തെ സിനിമ മോഹൻലാലിന് ഒപ്പമായിരിക്കും എന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ പ്രഖ്യാപനം നടത്തുകയാണ് അണിയറപ്രവർത്തകർ.

കുടുംബങ്ങൾക്കും കുട്ടികൾക്കും ഫാൻസുകാർക്കും വേണ്ടി ഒരു സിനിമ എടുക്കാൻ ആണ് താൻ ശ്രമിക്കുന്നതെന്ന് പ്രിയദർശൻ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. മ്യൂസിക്കും ഡ്രാമയും ആക്ഷനും ഉള്ള സിനിമയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടു കൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്', ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ പറഞ്ഞു. മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചുള്ള വീഡിയോയിലാണ് പ്രഖ്യാപനം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. അതേസമയം, ഭൂത് ബം​ഗ്ലാ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം. അക്ഷയ് കുമാർ ആണ് സിനിമയിലെ നായകൻ. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ജോഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. സിനിമയുടെ ടീസർ പുറത്തുവന്നു. ഏപ്രിൽ 10 നു സിനിമ പുറത്തിറങ്ങും.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story