Begin typing your search above and press return to search.
വിരോഷ് തായ്ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
തായ്‌ലൻഡിലെ കോ സാമുയി ദ്വീപിലാണ് രശ്മികയും വിജയ്യും ഹണിമൂൺ ആഘോഷമാക്കിയത്.

അടുത്തിടെ സിനിമാലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും. അടുത്തിടെ ഇരുവരും തായ്ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഗോവണിപ്പടിയിൽ പരസ്പരം പുണര്‍ന്നു നിൽക്കുന്ന ഇരുവരുടെയും ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോള്‍ ഹണിമൂണ്‍ വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. തായ്‌ലൻഡിലെ കോ സാമുയി ദ്വീപിലാണ് രശ്മികയും വിജയ്യും ഹണിമൂൺ ആഘോഷമാക്കിയത്. ആഡംബര റിസോർട്ടുകൾക്ക് പകരം സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി കടലിന് അഭിമുഖമായുള്ള ഒരു എയർബിഎൻബി വില്ലയിലാണ് ഇരുവരും താമസിക്കുന്നത്. ഇവർക്കൊപ്പം അടുത്ത സുഹൃത്തുക്കളും ട്രിപ്പിലുണ്ട്.
Next Story
