നമ്മള്‍ ഇനി മൂന്ന്...! രശ്മികയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്, എന്താണ് ആ രഹസ്യം?!

Rashmika Mandanna teams up with Vijay Deverakonda for Terribly Tiny Tales


തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഒരു മാസം മുമ്പാണ് വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായത്. നമ്മള്‍ ഇനി മൂന്ന്... എന്ന കുറിപ്പോടെയാണ് രശ്മികയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

താരം ഗര്‍ഭിണിയാണോ എന്നാണ് ആരാധകരുടെ ചോദ്യം! കുറിപ്പിനൊപ്പം ഒരു വീഡിയോ കൂടി രശ്മിക പങ്കുവച്ചിരുന്നു. ടെറിബിളി ടൈനി ടെയില്‍സിന്റെ രശ്മിക ആന്‍ഡ് റൂ എന്ന ആനിമേറ്റഡ് സസീരിസിന്റെ ഭാഗമായാണ് താരം വീഡിയോ പങ്കുവച്ചത്. രശ്മികയുടെ രൂപസാദൃശ്യമുള്ള റൂ എന്ന അനിമേറ്റഡ് കഥാപാത്രവും മഞ്ഞ നിറത്തിലുളള പൂവിനുമൊപ്പം ഇനി വിജയ് കൂടി എത്തുന്നു. ഇക്കാര്യമാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രശ്മിക പങ്കുവച്ചത്.

ഗീതാഗോവിന്ദം, ഡിയര്‍ കോംമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ സ്‌ക്രീനില്‍ ഇരുവരും ഒന്നിച്ചിരുന്നു.

Related Articles
Next Story