"പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്."-രവി മോഹൻ
രവി മോഹന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളെയും ജീവിത പ്രതിസന്ധികളെയും പക്വതയോടെ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ രവി മോഹൻ. മുൻഭാര്യയിൽ നിന്ന് അനുഭവിക്കേണ്ടിവന്ന മാനസികവും സാമ്പത്തികവുമായ പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ താരം, ഇപ്പോൾ തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തുന്ന പുതിയ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു റിസോർട്ടിൽ സമാധാനപരമായി സമയം ചെലവഴിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അദ്ദേഹം മറുപടി നൽകിയത്. തനിക്ക് പകരക്കാരുണ്ടാകാം എന്ന തിരിച്ചറിവും എന്നാൽ തനിക്കൊപ്പം നിൽക്കാൻ മറ്റാരുമില്ലെന്ന ബോധ്യവുമാണ് തന്റെ കരുത്ത്" രവി മോഹന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു
"ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് തനിക്ക് തോന്നി. സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതുന്നവരാണ് ചുറ്റിലും അതുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു കൊള്ളൂ . പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.
സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. താൻ തന്റെ വഴിക്ക് പോവുകയാണ്.’’–രവി മോഹൻ കുറിച്ചു.
ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദവും വൻ ചർച്ചയായിരുന്നു. തന്റെ 'ഹീലർ' എന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളെന്നും നടൻ വിശേഷിപ്പിച്ച കെനിഷ ഇപ്പോൾ രവിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പാർട്ണർ കൂടിയാണ്.
