സായ് പല്ലവി നായികയാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് .

17 വർഷത്തിന് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു

ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന റൊമാന്റിക് ഡ്രാമയാണ് 'ഏക് ദിൻ'..

ബോളിവുഡില്‍ നിന്നുള്ള ഈ പുതിയ പ്രണയ ചിത്രത്തിൽ ജുനൈദ് ഖാനും സായ് പല്ലവിയും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. 17 വർഷത്തിന് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം സയ്യാര പോലെ അല്‍ഷിമേഴ്‍സ് രോഗം പ്രമേയമായിട്ടുള്ളതാണെന്ന് അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആമിര്‍ ഖാൻ.

ദേശീയ മാധ്യമങ്ങളോടുള്ള ആമീർഖാന്റെ പ്രതികരണം ഇങ്ങനെ :

"അല്ല, ഒരിക്കലുമല്ല, ഞങ്ങളുടെ സിനിമ തീര്‍ത്തും വ്യത്യസ്‍തമാണ് "

സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന 'ഏക് ദിൻ' ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രവും സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റവുമാണ്. 'മഹാരാജ്', 'ലവ്‌യാപ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുനൈദ് ഈ ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

'പ്രേമം' അടക്കം ചിത്രങ്ങളിലൂടെ തെക്കേ ഇന്ത്യയിൽ താരമായ സായ് പല്ലവി, ഈ ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ്. .

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story