നടി ഷംന കാസിം വീണ്ടും അമ്മയായി.

ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

നടി ഷംന കാസിം വീണ്ടും അമ്മയായി. ഇന്ന് രാവിലെ ആണ് നടി പെൺകുഞ്ഞിന് ജന്മം നൽകിയത്.2023 ഏപ്രില്‍ 4ന് ആയിരുന്നു ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്.‘അല്ലാഹുവിന്റെ വിലയേറിയ സമ്മാനം’ എന്ന് കുറിച്ച് കൊണ്ട് ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് അറിയിച്ചു.

ഭർത്താവ് ഷാനിദിന്റെ വാക്കുകള്‍ ഇങ്ങനെ :

‘‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമായിരുന്നു.

അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനു​ഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും ലേബർ റൂമിലും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ നഴ്‌സുമാർക്കും ഹോസ്പിറ്റലിലെ ടീമിനും നന്ദി അറിയിക്കുന്നു. പ്രാർഥനയിൽ ഞങ്ങളെയും ചേർത്തുനിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദി.”


Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story