"ഞാൻ പോസ്റ്റ് ഇട്ടാൽ അവർക്ക് പ്രൊമോഷനാകും!" - ടൊവിനോ മാസ്സാണ്!

വീണ്ടും കേരളത്തെ അപമാനിക്കാൻ ശ്രമം? ടൊവിനോയുടെ മറുപടി വൈറൽ!

കേരളത്തെ ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി 2. ചിത്രത്തിൻറെ ട്രെയിലറിലെ രംഗങ്ങൾ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കം നിരവധി രംഗങ്ങളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്.

ഈ രംഗങ്ങൾ എല്ലാം വലിയ വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങിയത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയെന്ന പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വൻതോതിൽ പ്രതിഷേധവുമുയർന്നിരുന്നുഇപ്പോഴിതാ എന്തുകൊണ്ട് കേരള സ്റ്റോറിക്ക് എതിരെ പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് ടൊവിനോ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

'2023 ൽ പുറത്തിറങ്ങിയ ദി കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ മലയാളത്തിലെ ഒരു നടൻമാരും പ്രതികരിച്ചില്ല. കേരളത്തെക്കുറിച്ച് വളരെ തെറ്റായ ഒരു വിവരം നൽകിയ സിനിമയാണത്. അടുത്തിടെ ആ സിനിമയുടെ രണ്ടാം ഭാ​ഗവും പുറത്തിറങ്ങിയിരുന്നു. എന്തുകൊണ്ടാണ് കേരള സ്റ്റോറി 2 വിനെതിരെയും നിങ്ങൾ പ്രതികരിക്കാതെ ഇരുന്നത്?' എന്നായിരുന്നു ടൊവിനൊക്കെതിരെ ഉയർന്ന ചോദ്യം.ഞാൻ അതിന്റെ ആദ്യ ഭാ​ഗം കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി, ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവെച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന്. ഞാൻ അത് ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല', ടൊവിനോയുടെ വാക്കുകൾ.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story