എന്റെ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യുമോ! വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് തൃഷ

Trisha Krishnan reacted to rumours of her marriage



തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികയാണ് തൃഷ കൃഷ്ണന്‍. തൃഷ വിവാഹിതയാകുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. വിവാഹ വാര്‍ത്ത തെറ്റാണെന്നാണ് താരം പറയുന്നത്. 'എന്റെ ഹണിമൂണ്‍ കൂടി പ്ലാന്‍ ചെയ്യുമോ' എന്നാണ് താരത്തിന്റെ ചോദ്യം.

ആളുകള്‍ എനിക്കു വേണ്ടി എന്റെ ജീവിതം പ്ലാന്‍ ചെയ്യുന്നു! എനിക്ക് ഏറെ ഇഷ്ടമാണത്. എന്റെ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യുന്നത് കാത്തിരിക്കുകയാണ് ഞാന്‍! തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഛത്തീസ്ഗഡില്‍ നിന്നുള്ള വ്യവസായിയുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചെന്നായിരുന്നു വാര്‍ത്ത. വ്യവസായി കുടുംബവുമായി അടുപ്പമുള്ളയാളാണ്. വിവാഹത്തിന് തൃഷയുടെ മാതാപിതാക്കള്‍ സമ്മതിച്ചെന്നും വാര്‍ത്തകള്‍ വന്നു.

നേരത്തെ വ്യവസായി വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. 2015-ലായിരുന്നു വിവാഹ നിശ്ചയം. പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്ന് പിന്മാറി.

Related Articles
Next Story