സംവിധായകന്‍ കൃഷാന്ദ് മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നു
ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകായാണ് മണിയൻ പിള്ള രാജു.

ബോക്‌സ് ഓഫീസ് വിജയങ്ങളുമായി അരങ്ങുതകര്‍ക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ലൈനപ്പുകളും ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സംവിധായകന്‍ കൃഷാന്ദ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നു എന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇതിൽ പിന്നീട് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകായാണ് മണിയൻ പിള്ള രാജു. ഈ സിനിമ നിർമിക്കുന്നത് ഇദ്ദേഹമാണ്.അടുത്തതായി നിർമിക്കാൻ തീരുമാനിച്ചത് മോഹന്‍ലാലിന്റെ പടമാണ്. കൃഷാന്ദാണ് അതിന്റെ ഡയറക്ടര്‍. ഇക്കൊല്ലം മോഹന്‍ലാലിന്റെ ആദ്യത്തെ പടമായി ഇറക്കാന്‍ പ്ലാന്‍ ചെയ്ത സിനിമയായിരുന്നു അത്. പക്ഷേ, സിനിമയില്‍ മോഹന്‍ലാലിന്റെ ക്യാരക്ടറുമായി സാമ്യമുള്ള ഒരു കഥാപാത്രത്തെ വേറൊരു സിനിമയില്‍ കണ്ടുഅതുകൊണ്ട് കൃഷന്ദിന്റെ കഥയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നിരിക്കുകയാണ്. എഴുത്തിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എഴുത്ത് കഴിഞ്ഞാൽ വീണ്ടും ലാലുമായി ഡിസ്‌കഷന് ഇരിക്കും. അതിന് ശേഷമേ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാവുകയുള്ളൂ. എല്ലാം ഒത്തുവന്നാല്‍ ഈ വര്‍ഷം തന്നെ പ്രൊജക്ട് സ്റ്റാര്‍ട്ട് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ബാക്കി കാര്യങ്ങള്‍ വഴിയേ അറിയിക്കും.’ മണിയന്‍പിള്ള രാജു പറഞ്ഞു.അതേസമയം, ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രതിഛായയാണ് മണിയന്‍പിള്ള രാജുവിന്റെ ഏറ്റവും പുതിയ ചിത്രം. ഇന്ന് തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
