മുല്ലപ്പൂ ചൂടി നാടന്‍ പെണ്ണായി രശ്മിക; കുടകിലെ സ്ത്രീകള്‍ സുന്ദരികളാണെന്ന് വിജയ് ദേവരകൊണ്ട!

Vijay Devarakonda and Rashmika Mandanna wedding reception in Kodagu


ഏറെ ആഘോഷിക്കപ്പെട്ട താരവിവാഹമാണ് രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. താരങ്ങള്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പിന്നീട് പ്രണയമാണെന്ന സൂചനകളും. ഒടുവില്‍ പ്രൗഢിയില്‍ വിവാഹവും.

കുടക് സ്വദേശിനിയാണ് രശ്മിക. ജന്മനാട്ടില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും വിവാഹ റിസപ്ഷനൊരുക്കി. ഏപ്രില്‍ 6 ന് കുടകിലെ വിരാജ്‌പേട്ടയില്‍ വച്ചായിരുന്നു റിസപ്ഷന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് റിസപ്ഷനില്‍ പങ്കെടുത്തത്.

രശ്മിക ചടങ്ങില്‍ പങ്കെടുത്തത് പരമ്പരാഗത വേഷത്തിലാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച് മുല്ലപ്പൂവും ചൂടി തനി നാടന്‍ പെണ്ണായി മാറി രശ്മിക.

കുടകിലെ സ്ത്രീകളെല്ലാം സുന്ദരികളാണെന്ന് വിജയ് പറഞ്ഞു. രശ്മികയെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ചിന്തിച്ചിരുന്നു. കുടകില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടനാണെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.



ഇനി വരുമ്പോള്‍ രശ്മിക വളര്‍ന്ന നാട് കാണണം. മൂന്നാമത്തെ തവണയാണ് ഞാന്‍ കുടകില്‍ വരുന്നത്. ഒരിക്കല്‍ സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇവിടെ വന്നിട്ടുണ്ട്. രശ്മികയെ പരിചയപ്പെടുന്നതിന് മുമ്പാണത്. അന്ന് ഞാന്‍ താമസിച്ചത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വിട്ടിലായിരുന്നു. പിന്നീടാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. വിജയ് പറഞ്ഞു.

ഫെബ്രുവരി 29 നാണ് താരങ്ങള്‍ വിവാഹിതരായത്. ഉദയ്പുരില്‍ വച്ചായിരുന്നു വിവാഹം. മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ വച്ച് വിവാഹ റിസപ്ഷനും നടത്തി.

Related Articles
Next Story