Begin typing your search above and press return to search.
പ്രണവിനൊപ്പം യാത്രയിലാണ് വിസ്മയ മോഹൻലാൽ
സാഹസികത ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വൈറൽ

ശ്രീലങ്കയിൽ പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. കടൽതീരത്തെ പ്രശാന്തമായ നിമിഷങ്ങളും, പ്രകൃതിഭംഗിയും ആസ്വദിക്കുന്നതിനൊപ്പം സാഹസികത ഇഷ്ടപ്പെടുന്ന പ്രണവിനെയും ചിത്രങ്ങളിൽ കാണാം.
ഒരു മരത്തിന് മുകളിൽ അനായാസമായി കയറി നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് കാണുന്നത്.
ബീച്ചും, കോഫിയും, പ്രകൃതിയിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കോർത്തിണക്കിയാണ് വിസ്മയ ഈ മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് .
ശ്രീലങ്കൻ ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ വിസ്മയയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. യാത്രകൾ ചെയ്യുന്നതിൽ അതീവ താല്പര്യമുള്ള പ്രണവ് പലപ്പോഴും തന്റെ യാത്രാചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്..
Next Story
