ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ ഞാനൊന്ന് വരും, ആസിഫ് അലി

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2022ൽ പുറത്തിറങ്ങിയ 'കൂമൻ.' ക്രൈം ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രം മികച്ച വിജയമായിരുന്നു. ഗിരി എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ, ദൃശ്യത്തിലെ ജോർജുകുട്ടിയുടെ കേസ് ഗിരിയെക്കൊണ്ട് അന്വേഷിപ്പിക്കുമോ എന്ന് സംവിധായകനോട് ചോദിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ആസിഫ് അലി.

പുതിയ ചിത്രമായ 'തലവൻ' പ്രെമോഷനായി സംവിധായകൻ ജിസ് ജോയിക്കൊപ്പം അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി. 'സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കിൽ മാത്രമോ ആസിഫ് അലിയെ കാസ്റ്റു ചെയ്യുകയുള്ളെന്നും, ദൃശ്യത്തിലെ ജോർജുകുട്ടിയുടെ പോലൊരു കഥാപാത്രത്തിന് ആസിഫിനെ കാസ്റ്റുചെയ്യാൻ കഴിയില്ലെന്നുമുള്ള​ ജിസ് ജോയിയുടെ വാക്കുകൾക്ക് തുടച്ചയായാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

ചിലപ്പോൾ ദൃശ്യത്തിലെ ജോർജുകുട്ടിയുടെ കേസ് അന്വേഷിക്കാൻ താൻ വരുമെന്നും, ജിത്തു ജോസഫിനോട് ഇതേ പറ്റി പറഞ്ഞിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. പൊലീസ് വേഷങ്ങൾ ചെയ്യാതിരുന്നത് തന്റെ ശരീരം പൊലീസുകാരനാകാൻ യോജിച്ചതല്ല എന്ന് തോന്നിയത് കൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.

Related Articles

Next Story