ഏഴുവർഷത്തിന് ശേഷമെത്തുന്ന മേജർ രവി ചിത്രം; 'ഓപ്പറേഷൻ റാഹത്ത്' വരുന്നു

സംവിധായകൻ മേജർ രവി ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സംവിധാനകൻ്റെ റോളിൽ തിരിച്ചെത്തുന്നു. 'ഓപ്പറേഷൻ റാഹത്ത്' എന്ന ചിത്രത്തിലൂടെയാണ് മേജർ രവി വീണ്ടും സംവിധാനാകുന്നത്. കൃഷ്ണകുമാർ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ ആഷ്ലിൻ മേരി ജോയ് ആണ്.

തെന്നിന്ത്യൻ നടൻ ശരത് കുമാറാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷൻ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

Related Articles

Next Story