യുട്യൂബിൽ ഹിറ്റായി മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ

8 ദിവസം കൊണ്ട് 20 ലക്ഷം കാഴ്ച്ചക്കാരാണ് ചിത്രം കണ്ടത്

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് ,ജോബി വയലുങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായ മിസ്റ്റര്‍. ബംഗാളി - ദി റിയൽ ഹീറോ എന്ന സിനിമ യൂട്യൂബിൽ രണ്ട് മില്യൺ കാഴ്ചക്കാരുമായി പ്രേക്ഷക ശ്രദ്ധ നേടുന്നു. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ രചനയും സംവിധാനവും ചെയ്‌ത മിസ്റ്റർ ബംഗാളി തിയേറ്റർ റിലീസിന് ശേഷം ഇപ്പോൾ യൂട്യൂബിൽ ട്രെഡിങ് ആണ്.അന്ന് സിനിമ തിയേറ്ററിൽ അധികം ശ്രദ്ധ നേടിയില്ല, പക്ഷേ ഇപ്പോൾ ഞെട്ടിക്കുന്ന വിജയമാണ് ചിത്രത്തിന് കിട്ടുന്നതെന്ന് നിർമ്മാതാവ് പറയുന്നു. വെറും 8 ദിവസം കൊണ്ടാണ് 20 ലക്ഷo കാഴ്ചക്കാരെ നേടിയെടുക്കാൻ ചിത്രത്തിന് സാധിച്ചത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കൽ, കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകൻ കൂടിയായ ജോബി വയലുങ്കലും ധരനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത് .

Related Articles
Next Story