വവ്വാല്‍ എന്ന ചിത്രത്തിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്.

ഇന്ത്യന്‍ സിനിമയിലെ വില കൂടിയ വില്ലന്മാരില്‍ ഒരാളായ അഭിമന്യു സിംഗിന്‍റെ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

ഷഹ്‌മോൻ ബി പറേലിൽ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വവ്വാല്‍ എന്ന ചിത്രത്തിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. ഇന്ത്യന്‍ സിനിമയിലെ വില കൂടിയ വില്ലന്മാരില്‍ ഒരാളായ അഭിമന്യു സിംഗിന്‍റെ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ എമ്പുരാനില്‍ ബജ്റംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിമന്യും ദേവ രാജ ഗോഡ എന്ന കഥാപാത്രത്തെയാണ് വവ്വാലില്‍ അവതരിപ്പിക്കുന്നത്. പൊയറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ എന്നാണ് അണിയറക്കാര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ്, മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലക്ഷ്മി ചപോർക്കർ നായികയാവുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ് തുടങ്ങി മുപ്പതിൽപരം താരങ്ങൾ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണിത് ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story