ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, ഓള്‍ ദി പ്രസിഡന്റ്‌സ് മെന്‍ ഉള്‍പ്പെടെ നാളെ 72 ചിത്രങ്ങള്‍

മലയാളം സിനിമ ആസ്പദമാക്കിയ ദേശീയ സെമിനാര്‍ വ്യാഴം ഉച്ചയ്ക്ക് 2.30ന് നിളയില്‍ നടക്കും.

Starcast : Kerala Chalachithra Academy

Director: IFFK 2025

( 0 / 5 )

ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ വ്യാഴാഴ്ച്ച വെള്ളിത്തിരയിലെത്തുന്നത് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍. 72 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. മുന്‍ പ്രദര്‍ശനങ്ങളില്‍ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ നിരവധി ചിത്രങ്ങള്‍ നാളത്തെ പട്ടികയിലുണ്ട്.

അന്താരാഷ്ട്ര വിഭാഗം:

ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്

ജാഫര്‍ പനാഹി സംവിധാനം ചെയ്ത, 2025 കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പാം ദ് ഓര്‍ ജേതാവായ ഈ ചിത്രം നാളെ (വ്യാഴം) 3 മണിക്ക് ഏരീസ്പ്ലെക്‌സ്-1ല്‍.

ഓള്‍ ദി പ്രസിഡന്റ്‌സ് മെന്‍:

അലന്‍ ജെ. പകുല സംവിധാനം ചെയ്ത, നാല് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ക്ലാസിക് ചിത്രം ഹോമേജ് വിഭാഗത്തില്‍ രാത്രി 8.15ന് ന്യൂ-3 തിയേറ്ററില്‍.

സംസാര:

നിശ്ശബ്ദ സിനിമകളുടെ ആരാധകര്‍ക്ക് ഗാരിന്‍ നുഗ്രോഹോ സംവിധാനം ചെയ്ത ഇന്തോനേഷ്യന്‍ മാസ്റ്റര്‍പീസ് രാവിലെ 9.15ന് ശ്രീ പത്മനാഭ തിയേറ്ററില്‍ കാണാം.

ഇന്ത്യന്‍ സിനിമ നൗ::

ഫുള്‍ പ്ലേറ്റ്, ഹെര്‍ത്ത് ആന്‍ഡ് ഹോം, സോങ്‌സ് ഓഫ് ഫോര്‍ഗോട്ടന്‍ ട്രീസ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം.

മലയാളം സിനിമ ടുഡേ::

ശേഷിപ്പ്, അന്യരുടെ ആകാശങ്ങള്‍, സമസ്ഥ ലോക, മോഹം, ശവപ്പെട്ടി, അംബ്രോസിയ, ചാവുകല്യാണം എന്നിവ ഉള്‍പ്പെടുന്ന ശക്തമായ പ്രാദേശിക സിനിമകള്‍.

ഫീമെയില്‍ ഫോക്കസ്::

നോ അദര്‍ ചോയ്‌സ്, സിറാത്ത്, ഡ്രീംസ് (സെക്സ് ലവ്) എന്നീ ചിത്രങ്ങളിലൂടെ സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു.

വേള്‍ഡ് & കണ്ടെമ്പററി സിനിമ::

നാളത്തെ (വ്യാഴാഴ്ച) പ്രദര്‍ശനങ്ങളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പലസ്തീന്‍ 36, വാജിബ്, ബീഫ് എന്നിവയും ഉള്‍പ്പെടുന്നു.

മലയാളം സിനിമ ആസ്പദമാക്കിയ ദേശീയ സെമിനാര്‍ വ്യാഴം ഉച്ചയ്ക്ക് 2.30ന് നിളയില്‍ നടക്കും.

Bivin
Bivin  
Related Articles
Next Story