ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശംവെള്ളപ്പൊക്കം ഒഫീഷ്യല്‍ ട്രയിലറിലെ പുതിയ അവതാരമാര്?

ഫുള്‍ ഫണ്‍ത്രില്ലര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. മികച്ച വിജയങ്ങള്‍ നേടിയ അടി കപ്യാരേ കൂട്ടമണി , ഉറിയടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഏ. ജെ. വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര വൃത്തങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു.

Starcast : Shine Tom Chacko, Manju Pillai, Baiju Santhosh

Director: A.J. Varghese

( 0 / 5 )

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവന്‍. ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തന്‍താരകം അവതരിച്ചിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വേഷവിധാനത്തില്‍ പ്രേംകുമാറിന്റെ ഈ വാക്കുകളില്‍ നിന്നും നമുക്ക് ഒന്നു മനസ്സിലാക്കാം - ഒരു മാഫിയാ തലവനും, അവര്‍ക്കു മേല്‍ മറ്റൊരു അവതാരവും ഉദയം ചെയ്തിരിക്കുന്നുവെന്ന്. ഇതിനോടനുബന്ധിച്ച് കംബസ്സിന്റെ കൗതുകകരമായചില രംഗങ്ങളും,, ആണ്ടവനെ പുജിക്കുന്ന ഒരു സംഘത്തേയും കാണാം. വ്യത്യസ്ഥമായ നിരവധി മുഹൂര്‍ത്തങ്ങള്‍.. അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഒഫീഷ്യല്‍ ട്രയിലറിലെ രംഗങ്ങളാണിവ. ഏ.ജെ. വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബര്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ട്രയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. നര്‍മ്മവും, ഉദ്വേഗവും കോര്‍ത്തിണക്കി പ്രകാശനം ചെയ്ത ഈ ട്രയിലറിന് , നവ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്. ഫുള്‍ ഫണ്‍ത്രില്ലര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.

മികച്ച വിജയങ്ങള്‍ നേടിയ അടി കപ്യാരേ കൂട്ടമണി , ഉറിയടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഏ. ജെ. വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര വൃത്തങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പി.യാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍. ജയചന്ദ്രന്‍, എസ്.ബി. മധു, താരാ അതിയാടത്ത്, എന്നിവരാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്.

ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍,മഞ്ജു പിള്ള, തമിഴ് നടന്‍ ജോണ്‍ വിജയ്, പ്രശസ്ത യൂട്യൂബര്‍ ജോണ്‍ വെട്ടിയാര്‍ എന്നിവരും വിനീത് മോഹന്‍ സജിത് അമ്പാട്ട്, അരുണ്‍പ്രിന്‍സ്, എലിസബത്ത് ടോമി, രാജ് കിരണ്‍ തോമസ്,,വിജയകൃഷ്ണന്‍ എം.ബി., എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സംവിധായകന്‍ എ.ജെ. വര്‍ഗീസിന്റേതാണു തിരക്കഥയും. മലയാള സിനിമയില്‍ ഒരു പിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയ സുരേഷ് പീറ്റേഴ്‌സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നു.

ടിറ്റോ.പി. തങ്കച്ചന്റേതാണു ഗാനങ്ങള്‍. ഛായാഗ്രഹണം - സൂരജ്. എസ്. ആനന്ദ്. എഡിറ്റിംഗ് - ലിജോ പോള്‍ കലാസംവിധാനം - ശ്യാം കാര്‍ത്തികേയന്‍. മേക്കപ്പ് - അമല്‍ കുമാര്‍. കെ.സി. കോസ്റ്റ്യും - ഡിസൈന്‍. സൂര്യാ ശേഖര്‍. സ്റ്റില്‍സ് - റിഷാദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷഹദ് സി. പ്രൊജക്റ്റ് ഡിസൈന്‍ - സേതു അടൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പൗലോസ് കുറു മുറ്റം, നജീര്‍ നസീം, നിക്‌സണ്‍കുട്ടിക്കാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുഹമ്മദ് സനൂപ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഡിസംബര്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin
Bivin  
Related Articles
Next Story