പോലീസ് വേഷത്തില്‍ സൈജു കുറുപ്പ് എത്തുന്ന ആരം പൂജ ചടങ്ങുകള്‍ നടന്നു; ചിത്രീകരണത്തിന് തുടക്കം

സിദ്ദിഖ്, അസ്‌കര്‍ അലി, സുധീഷ്, അഞ്ജു കുര്യന്‍, ഷഹീന്‍ സിദ്ദിഖ്, ദിനേഷ് പ്രഭാകര്‍, ഗോകുലന്‍, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Starcast : Saiju Kuruppu, Sidhique, Askar Ali, Anju Kurian

Director: Rajeesh Parameswaran

( 0 / 5 )

ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന 'ആരം' എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. സംവിധായകരായ നാദിര്‍ഷ, വിഎം വിനു, ശ്രദ്ധേയ നിര്‍മ്മാതാവായ പിവി ഗംഗാധരന്റെ ഭാര്യ പി.വി ഷെരിന്‍, മക്കളായ ഷെര്‍ഗ, ഷെഗിന, നടന്മാരായ സൈജു കുറുപ്പ്, ഷെയിന്‍ സിദ്ദിഖ്, അസ്‌കര്‍ അലി, ജയരാജ് വാര്യര്‍, ഹരിത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍മ്മാതാവ് ജുനൈസ് ബാബുവിന്റെ ഉമ്മയും ഭാര്യയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ തുടക്കമായി. സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്നതാണ് ചിത്രം. ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

സിദ്ദിഖ്, അസ്‌കര്‍ അലി, സുധീഷ്, അഞ്ജു കുര്യന്‍, ഷഹീന്‍ സിദ്ദിഖ്, ദിനേഷ് പ്രഭാകര്‍, ഗോകുലന്‍, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിര്‍മ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: ജിത്തു ദാമോദര്‍, എഡിറ്റര്‍: വി. സാജന്‍, സംഗീതം: രോഹിത് ഗോപാലകൃഷണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബാബു പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നികേഷ് നാരായണന്‍, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്: കിരണ്‍, മനോജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോള്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഷിബിന്‍ കൃഷ്ണ, സ്റ്റണ്ട്‌സ് റോബിന്‍ ടോം, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്, സ്റ്റില്‍സ്: സിബി ചീരന്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാന്‍സിറ്റി, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

Bivin

Bivin

 
Related Articles
Next Story