'ഏതെങ്കിവും കഥാപാത്രവുമായി സ്വഭാവത്തിന് സാമ്യമുണ്ടോ?' ജഗദീഷിന്റെ മറുപടി

'ഏതെങ്കിവും കഥാപാത്രവുമായി സ്വഭാവത്തിന് സാമ്യമുണ്ടോ?' ജഗദീഷിന്റെ മറുപടി


കൊമേഡിയന്‍, നായകന്‍, വില്ലന്‍, സ്വഭാവ നടന്‍ എന്നിങ്ങനെ വിവിധ വേഷങ്ങള്‍ ജഗദീഷിന്റെ കൈയില്‍ ഭദ്രമാണ്. കൊടും വില്ലന്‍ വേഷങ്ങളാണ് മലയാള സിനിമയിലെ 'ലക്ഷണമൊത്ത മണ്ടന്‍. കഥാപാത്രമായ ഹരിഹര്‍ നഗറിലെ 'അപ്പുക്കുട്ടനെ' അവതരിപ്പിച്ച ജഗദീഷിനെ തേടിയെത്തുന്നത്. നടനെന്ന നിലയില്‍ ജഗദീഷിന്റെ ഈ പരിണാമം അത്ഭുതപ്പെടുത്തുന്നതാണ്.

മാര്‍ക്കോ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ജഗദീഷിന്റെ കഥാപാത്രം ടോണി ഐസക്ക് ജഗദീഷിന്റെ കരിയറിലെ വഴിത്തിരിവായി. ഈ ചിത്രത്തിലെ നെഗറ്റീവ് റോള്‍ ഏറെ പ്രിയപ്പെട്ടതാണെന്ന് ജഗദീഷ് പറയുന്നു.

മാര്‍ക്കോയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രമാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോള്‍ ജോര്‍ജാണ്. കാട്ടാളന്റെ ലോഞ്ച് ഇവന്റില്‍ ജഗദീഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു.

ജഗദീഷിന്റെ വാക്കുകള്‍: കരിയറില്‍ ഏറെ ടേണിംഗ് പോയിന്റുകള്‍ ഉണ്ടായിട്ടുണ്ട്. എല്ലാവരും ചോദിക്കാറുണ്ട്, ഏതെങ്കിലും കഥാപാത്രവുമായി എന്റെ സ്വഭാവത്തിന് കൂടുതല്‍ സാമ്യമുണ്ടോ എന്ന്. ഞാന്‍ ഒരു രഹസ്യം പറയുന്നു, സിറ്റുവേഷന്‍ അനുസരിച്ച് പ്രതികരിക്കുന്നവനാണ് ഞാന്‍. സൗമ്യനുമാണ്, കടുപ്പവുമുണ്ട്, ശക്തനുമാണ്. സെന്റിമെന്റലും ഇമോഷണലുമാണ്. ആവശ്യം വന്നാല്‍ രണ്ടിടി കൊടുക്കാനും ഞാന്‍ തയ്യാറാണ്-ജഗദീഷ് പറഞ്ഞു.


Related Articles
Next Story