'ആദം -ഹവ്വ ഇന്‍ ഏദന്‍' ഫസ്റ്റ് ലുക്ക് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍

ബൈബിള്‍ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ (കായേന്‍,ആബേല്‍ ) ഇവരുടെ പച്ചയായ ജീവിതം പൂര്‍ണ്ണമായും അവതരിപ്പിക്കുകയാണ് 'ആദം ഹവ്വ ഇന്‍ ഏദന്‍' എന്ന ചിത്രത്തില്‍. പഴയ നിയമത്തിലെ 'ഉല്പത്തി' അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറുശതമാനം നീതിപുലര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Starcast : Allwyn John, Pooja Jiganteey

Director: Kurian Varnasala

( 0 / 5 )

ആല്‍വിന്‍ ജോണ്‍, പൂജ ജിഗന്റെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വര്‍ണ്ണശാലയുടെ ബാനറില്‍ കുര്യന്‍ വര്‍ണ്ണശാല നിര്‍മ്മിച്ച് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'ആദം- ഹവ്വ ഇന്‍ ഏദന്‍ ' എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ റിലീസായി. നിത്യഹരിത നായകന്‍ പ്രേംനസീറിനേയും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയേയും നായകന്മാരാക്കി സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കുര്യന്‍ വര്‍ണ്ണശാല പ്രശസ്ത പരസ്യ കലാകാരന്‍ കൂടിയാണ്. ബൈബിള്‍ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ (കായേന്‍,ആബേല്‍ ) ഇവരുടെ പച്ചയായ ജീവിതം പൂര്‍ണ്ണമായും അവതരിപ്പിക്കുകയാണ് 'ആദം ഹവ്വ ഇന്‍ ഏദന്‍' എന്ന ചിത്രത്തില്‍. പഴയ നിയമത്തിലെ 'ഉല്പത്തി' അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറുശതമാനം നീതിപുലര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും അവതരിപ്പിക്കുന്നു.

ആല്‍വിന്‍ ജോണ്‍ 'ആദ'ത്തെ അവതരിപ്പിക്കുമ്പോള്‍ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ 'ഹവ്വ'യായെത്തുന്നു. പഞ്ചാബ്,കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ' ആദം -ഹവ്വ ഇന്‍ ഏദന്‍ ' ഡിസംബര്‍ അവസാനം തീയേറ്ററുകളില്‍ എത്തും. ഛായാഗ്രഹണം- അഭിഷേക് ചെന്നൈ, സമീര്‍ ചണ്ഡീഗഡ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ഡെയ്‌സി കുര്യന്‍, ബിയങ്ക കുര്യന്‍, ആര്‍ട്ട്-രാധാകൃഷ്ണന്‍, മേക്കപ്പ്-ബിനോയ് കൊല്ലം, കോസ്റ്റും ഡിസൈനര്‍-ബബിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധന്‍ പേരൂര്‍ക്കട, വി.എഫ്.എക്‌സ് - റെഡ് ഷിഫ്റ്റ് സ്റ്റുഡിയോ,ഇ-വോയിസ് സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-ഷാജി കണ്ണമല,പബ്ലിസിറ്റി ഡിസൈന്‍സ്-ഗായത്രി. പേട്രന്‍-മാറ്റിനി നൗ,പി ആര്‍ ഓ-എ എസ് ദിനേശ്,മനു ശിവന്‍.

Bivin
Bivin  
Related Articles
Next Story