ഐശ്വര്യ രജനികാന്ത് ചിത്രം 'ടെക്സ്ല' ടൈറ്റില്‍ ടീസര്‍ പുറത്ത്; നിര്‍മ്മാണം കണ്ണന്‍ രവി പ്രൊഡക്ഷന്‍സ്
നൊസ്റ്റാള്‍ജിയ പകരുന്ന മുഹൂര്‍ത്തങ്ങള്‍ ഏറെ നിറഞ്ഞ ഒരു ഫീല്‍ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്.

കണ്ണന്‍ രവി ഗ്രൂപ്പിന്റെ കണ്ണന്‍ രവി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഒന്‍പതാമത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. 'ടെക്സ്ല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ രജനികാന്ത് ആണ്. കണ്ണന്‍ രവി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ദീപക് രവിയാണ്. യുവാന്‍ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നൊസ്റ്റാള്‍ജിയ പകരുന്ന മുഹൂര്‍ത്തങ്ങള്‍ ഏറെ നിറഞ്ഞ ഒരു ഫീല്‍ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ടൈറ്റില്‍ ടീസര്‍ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. ഇതിനോടകം നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഐശ്വര്യ രജനികാന്ത് ഒരുക്കാന്‍ പോകുന്ന അഞ്ചാം ചിത്രമാണ് 'ടെക്സ്ല'. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് യു വണ്‍ റെക്കോര്‍ഡ്സ് ആണ്.
ധനുഷ് നായകനായ 3 , ഗൗതം കാര്‍ത്തിക് നായകനായ വെയ് രാജ വെയ്, സിനിമാ വീരന്‍ എന്ന് പേരുള്ള ഡോക്യുമെന്ററി ചിത്രം, രജനികാന്ത്, വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ വേഷമിട്ട ലാല്‍ സലാം എന്നീ ചിത്രങ്ങള്‍ ആണ് ഐശ്വര്യ രജനികാന്ത് നേരത്തെ ഒരുക്കിയിട്ടുള്ളത്.
അടുത്തിടെ സൂപ്പര്‍ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം 'തലൈവര്‍ തമ്പി തലൈമയില്‍' നിര്‍മ്മിച്ചതും കണ്ണന്‍ രവി ആയിരുന്നു. ഈ ചിത്രം കൂടാതെ, രാവണകൂട്ടം എന്ന ചിത്രവും നിര്‍മ്മിച്ചിട്ടുള്ള കണ്ണന്‍ രവി പ്രൊഡക്ഷന്‍സിന്റെ ഇനി വരാനുള്ള ചിത്രങ്ങള്‍ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാര്‍ത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവയാണ്. ഹെഡ് ഓഫ് ഓപ്പറേഷന്‍സ്- ശ്രീനാഥ് വിശ്വനാഥന്‍, മാര്‍ക്കറ്റിങ് ആന്‍ഡ് പ്രമോഷന്‍സ് - ഡിഇസി, പിആര്‍ഒ- ശബരി
